Latest News
Loading...

സ്വാതന്ത്ര്യ സേനാനികളെ ഒഴിവാക്കൽ ചരിത്രത്തോട് ചെയ്യുന്ന അവഹേളനം - കെ.എം. ജാഫർ

ഈരാറ്റുപേട്ട- മലബാർ പോരാളികളെ സ്വാതന്ത്ര്യ സമര ഏടുകളിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ഉപേക്ഷിക്കണമെന്ന് ചരിത്ര ഗവേഷകനും വാരിയംകുന്നത്ത് കുടുംബാംഗവുമായ കെ.എം. ജാഫർ ഈ രാറ്റുപേട്ട ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് വട്ടക്കയം ഡി വിഷൻ കമ്മി റ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എ മാഹിൻ മുഖ്യ പ്രഭാഷണം നടത്തി. 
.വാർഡ് പ്രസിഡന്റ് സനീർ ചോക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. റാഷിദ് പി.പി. മജീദ് VP, സിറാജ് കണ്ടത്തിൽ, PM. അബ്ദുൽ ഖാദർ, മാഹിൻ കടുവാ മുഴി, റാസി പുഴക്കര, തൻസിം NA, നാസർ PP, ആഷിഖ് അസിസ്, ഇസ്മായിൽ pp, മനു ഇസ്മായിൽ, റസീം നാസർ, സബീർ മുരിക്കാലി, ഇസ്മായിൽ മുരിക്കാലി പ്രസംഗിച്ചു.

.

Post a Comment

0 Comments