Latest News
Loading...

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹിദായത്തുസ്വിബിയാൻ മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ പതാക ഉയർത്തൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് നിർവ്വഹിച്ചു. ദക്ഷിണകേരള ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇ മുഹമ്മദ് സക്കീർ സന്ദേശം നൽകി 
.ഡി.കെ.ജെ.യു.താലൂക്ക് പ്രസിഡന്റ് ടി.എം അബ്ദുസ്സലാം മൗലവി ദുആ ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അമീൻ മൗലവി അൽ ഹസനി, ജനറൽ സെക്രട്ടറി മുഹമ്മദ് റംഷീദ് മൗലവി,വി.പി സുബൈർ മൗലവി, അർഷദ് ബദ്‌രി, ഹാഫിസ് മുഹമ്മദ് ഇസ്മായിൽ മൗലവി, മുഹമ്മദ് ശരീഫ് മൗലവി, ടി എം മുഹമ്മദ് യൂസഫ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി .

.


Post a Comment

0 Comments