Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ഭരണ സമിതിയ്ക്കെതിരെ അവിശ്വാസ നോട്ടിസ്


ഈരാറ്റുപേട്ട നഗരസഭ ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി. കൊല്ലം നഗരകാര്യ റിജിയണൽ ഡയറക്ടർ മുൻപാകെയാണ് അവിശ്വാസ നോട്ടീസ് സമർപ്പിച്ചിരിക്കുന്നത്. 10 അംഗങ്ങളാണ് അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. അവിശ്വാസപ്രമേയം സെപ്റ്റംബർ 14 ന് മുൻപ് ചർച്ച ചെയ്തേക്കുമെന്ന് ആർ ജെ ഡി ഹരികുമാർ അറിയിച്ചു. 


.നഗരസഭ അംഗങ്ങൾക്ക് നാളെ തന്നെ നോട്ടീസ് നൽകിയേക്കും. നഗരസഭയിൽ എൽഡിഎഫിന് 9 അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തിൽ ഒരു കോൺഗ്രസ് അംഗവും ഒപ്പിട്ടതായി സൂചനയുണ്ട്. അഞ്ച് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാലേ അവിശ്വാസം പാസ് ആവുകയുള്ളൂ. എസ്ഡിപിഐക്ക് 5 അംഗങ്ങളാണുള്ളത്. എസ്ഡിപിഐ യുമായി സിപിഎം ചർച്ച നടത്തിയതായും വിവരമുണ്ട്.

.

Post a Comment

0 Comments