Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ ത്തിന്റെ കാൽനൂറ്റാണ്ട് - രജത ജൂബിലി ആഘോഷം - ഓഗസ്റ്റ് 17 ന്

 : ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്നിട്ടു കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ആഗസ്റ്റ് 17ന് ( ചിങ്ങം1) രണ്ടുമണിക്ക് തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.ജൂബിലി വർഷത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളും, പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കും. 

.കാൽ നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള സുവനീർ, സെമിനാറുകൾ, ചർച്ച ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, വനവൽക്കരണം, ശുചീകരണ പ്രവർത്തനങ്ങൾ, ജൂബിലി സ്മാരക പദ്ധതികൾ, ഔഷധച്ചെടികളുടെ നടീൽ, സുഭിക്ഷ കേരളം - മത്സ്യകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകും. 17ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിക്കും. രജത ജൂബിലി ആഘോഷം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കഴിഞ്ഞ
കാൽ നൂറ്റാണ്ടിലെ ജനപ്രതിനിധികളെയും ജനകീയാസൂത്രണ പ്രവർത്തകരെയും ആദരിക്കും. " ജനകീയ ആസൂത്രണം കാൽനൂറ്റാണ്ട് " എന്ന വിഷയാവതരണം ഷാജി ജോർജ് തുരുത്തിയിൽ നിർവഹിക്കും. കഴിഞ്ഞ 25 വർഷക്കാലം ഗ്രാമപഞ്ചായത്തിൽ കൈവരിച്ച നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും.4.30 മുതൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഓൺലൈനിൽ പ്രദർശിപ്പിക്കും. 

.യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ചന്ദ്രൻ, കെ കെ കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, രതീഷ് പി സ്, മാജി തോമസ്, ദീപ സജി, ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച്, സെക്രട്ടറി കെ സാബു മോൻ, പ്ലാൻ ക്ലർക്ക് അബ്ദുൽൾ റൗഫ് തുടങ്ങിയവർ പ്രസംഗിക്കും



Post a Comment

0 Comments