Latest News
Loading...

കോട്ടയം ജില്ലയില്‍ 1133 പേര്‍ക്ക് കോവിഡ്





കോട്ടയം ജില്ലയില്‍  1133 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ്  ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 8931 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.68 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 473 പുരുഷന്‍മാരും 490 സ്ത്രീകളും  170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1226 പേര്‍ രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 239172 പേര്‍ കോവിഡ് ബാധിതരായി.  229935 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41482 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-96

മുണ്ടക്കയം, എലിക്കുളം-48

പനച്ചിക്കാട്-37

ഏറ്റുമാനൂര്‍-33


 



.കാഞ്ഞിരപ്പള്ളി-31

കുറവിലങ്ങാട്, മീനച്ചില്‍-28

വാഴപ്പള്ളി, മണിമല, വെള്ളൂര്‍-27

മുത്തോലി-25

ഈരാറ്റുപേട്ട, മണര്‍കാട്, മേലുകാവ്-24
 
കുറിച്ചി-23

അയര്‍ക്കുന്നം, ചങ്ങനാശേരി-22

വിജയപുരം-21

പാമ്പാടി, പാലാ-20
 
തലയോലപ്പറമ്പ്-19

ചിറക്കടവ്-18

വൈക്കം, കടുത്തുരുത്തി-17

അകലക്കുന്നം-16

.പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പാറത്തോട്-15

ചെമ്പ്, നെടുംകുന്നം-14

കങ്ങഴ, രാമപുരം-12

വാഴൂര്‍, കാണക്കാരി, തൃക്കൊടിത്താനം, കുമരകം, വെള്ളാവൂര്‍-11

അയ്മനം, വാകത്താനം, കരൂര്‍, കിടങ്ങൂര്‍, അതിരമ്പുഴ, എരുമേലി, ഭരണങ്ങാനം-10

കോരുത്തോട്, ഉദയനാപുരം, ടി.വി പുരം, മുളക്കുളം-9 

തിരുവാര്‍പ്പ്, പായിപ്പാട്, കല്ലറ, കറുകച്ചാല്‍, ആര്‍പ്പൂക്കര-8

. കടപ്ലാമറ്റം, മാടപ്പള്ളി, മാഞ്ഞൂര്‍, നീണ്ടൂര്‍, മീനടം, കൂരോപ്പട, കൊഴുവനാല്‍, തിടനാട്-6

തീക്കോയി, ഞീഴൂര്‍, തലനാട്-5

തലയാഴം, മൂന്നിലവ്, മറവന്തുരുത്ത്, വെളിയന്നൂര്‍, കടനാട്-4

വെച്ചൂര്‍-3

പൂഞ്ഞാര്‍, തലപ്പലം-2

കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍-1

Post a Comment

0 Comments