Latest News
Loading...

പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികൾ കട്ടു പ്രതികളെ അറസ്റ്റ് ചെയ്യുക CPI

പൂഞ്ഞാർ : 2016 മുതൽ 2018 യുള്ള കാലഘട്ടങ്ങളിൽ പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ഭരിച്ചിരുന്ന പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ലീഗൽ അഡ്വൈസർമാരും ചേർന്ന് ഗൂഢാലോചന നടത്തി മൂല്യമില്ലാത്ത സ്ഥലങ്ങളുടെ ഒരു ആധാരത്തിൻ മേൽ 'മൂന്നു മുതൽ ആറുവരെ' ലോണുകൾ ഒരു നിയമവും മാനദണ്ഡങ്ങളും നോക്കാതെ ഇരുപത് കോടിയോളം രൂപ പങ്കിട്ട് കട്ടുമാറ്റി കൊണ്ടുപോയിട്ടുള്ളതാണ്. ഇവരെല്ലാം സമൂഹത്തിൽ മാന്യന്മാരെന്നു നടിക്കുന്നവരുമാണ്.

സഹകരണ വകുപ്പിൽ നിന്നുള്ള എൻക്വയറിക്ക് ശേഷം കുറ്റം ബോധ്യപ്പെട്ടു ഭരണ സമിതിയേയും സെക്രട്ടറിയേയും പിരിച്ചു വിടുകയും ചെയ്തതാണ്. ഇതിനെല്ലാം മൗനം പാലിച്ച് കൂട്ടുനിന്നവരാണ് മറ്റു ജീവനക്കാർ എന്നു വേണം കരുതാൻ, ബാങ്കിന്റെ പ്രവർത്തനം സ്തംഭിച്ചു നിക്ഷേപകരുടെ പണം തിരികെ കിട്ടാതായി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന മുൻകാലങ്ങളിൽ മാന്യന്മാർ ഭരിച്ചിരുന്നതും നല്ല നിലയിൽ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെട്ടിരുന്ന സഹകരണ ബാങ്കായിരുന്നു ഇത്.

വർഷങ്ങളായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്., ഇതുവരെ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിപോലും എടുത്തിട്ടില്ല, തെരഞ്ഞെടുപ്പും നടത്തുന്നില്ല, എന്ത് ക്രൂരതയാണിത്. കടം കൊടുത്തിട്ടുള്ളവരെ സമ്മർദ്ദത്തിലാക്കി അടപ്പിച്ച് ജീവനക്കാരുടെ ശമ്പളം വർദ്ധനവോടു കൂടി പൂർണ്ണതോതിൽ വീതിച്ചെടുക്കുന്നു, ലീവ് സറണ്ടർ എഴുതി എടുക്കുന്നു. ബാങ്ക് ഓഫീസുകളിൽ വന്നിരുന്ന് ശമ്പളം എഴുതിയെടുത്ത് സുഖജീവിതം നയിക്കുകയാണ് ജീവനക്കാർ. പണം തിരികെ കിട്ടേണ്ട നിക്ഷേപകർ നിസ്സഹായരായി ആത്മഹത്യയുടെ വക്കത്തേക്ക് തള്ളപ്പെടുകയാണ്. പണം കട്ടുമാറ്റിയ കുറ്റവാളികളിൽ നിന്നും പണം ഈടാക്കുന്നതിനും, ഇവരുടെ പേരിൽ മോഷണം, കൃത്രിമ രേഖചമക്കൽ, വഞ്ചന ഉൾപ്പടെ ഉള്ള ക്രിമിനൽ കേസ് എടുത്ത് ജയിലിൽ അടക്കേണ്ടതിനും ഒരു നടപടികളും ഒരു ഭാഗത്തുനിന്നും ഇതുവരെ കൈക്കൊണ്ടതായി അറിവില്ല. ബാങ്ക് തകർത്ത കുറ്റവാളികൾ നാട്ടിലൂടെ അഹങ്കാരത്തോടെ നടക്കുകയാണ്.

 സർക്കാർ പറഞ്ഞ വിദ്യാർത്ഥികൾക്കുള്ള ഫോണിനുള്ള ലോണും ഈ ബാങ്ക് നൽകാതെ നിഷേധ നിലപാടാണ്‌ സ്വീകരിക്കുന്നത്. വീണ്ടും അഡ്മിനിസ്ട്രേറ്റർ ഭരണം തുടരുന്നതിന് പേപ്പർ നീക്കി നിൽക്കുകയാണ് അഡ്മിനിസ്ട്രേറ്റർ. കടം അടച്ചുതീർക്കാൻ ചെല്ലുന്നവരോടുപോലും ജീവനക്കാർ സാമാന്യ മര്യാദ കാണിക്കുന്നില്ല. ഇപ്പോഴും അഴിമതിക്ക് നേതൃത്വം കൊടുത്ത മുൻസെക്രട്ടറിയാണ് അഡ്മിനിസ്ട്രേറ്ററേയും ജീവനക്കാരെയും നിയന്ത്രിക്കുന്നതെന്താണ് മനസ്സിലാവുന്നത്.
ഇത്തരം ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് സി പി ഐ യുടെ നേതൃത്വത്തിൽ ബാങ്ക് ഹെഡ്ഡ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സി പി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഉൽഘാടനം നിർവ്വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് രാജു, പൂഞ്ഞാർ ലോക്കൽ സെക്രട്ടറി പി എസ് അജയൻ, ഓമന മണികണ്ഠൻ നായർ, കുര്യൻ കയ്യാണിയിൽ എന്നിവർ പ്രസംഗിച്ചു.