Latest News
Loading...

കൈപ്പള്ളി മേഖലയില്‍ കാറ്റില്‍ നാശം

ശനിയാഴ്ച പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ കൂട്ടിക്കൽ & പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തിയിൽ  കൈപ്പള്ളി മേഖലയില്‍ നിരവധി മരങ്ങള്‍ കടപുഴകി. കൈപ്പള്ളി കുന്തന്‍പാറ കല്ലൂപറമ്പില്‍ ബിജുവിന്റെ പുരയിടത്തിലെ വലിയ കശുമാവ് കടപുഴകി വീണ് പശുതൊഴുത്ത് തകര്‍ന്നു. വീടിനും ചെറിയ നാശനഷ്ടമുണ്ട്. 

മലയോര മേഖലകളില്‍ കാറ്റ് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. രാവിലെ മഴയ്ക്ക് ശക്തി കുറവായിരുന്നുവെങ്കിലും കാറ്റാണ് നാശം വിതച്ചത്. വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം തകര്‍ന്നു. കെഎസ്ഇബി ജീവനക്കാര്‍ക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ് കടന്നുപോകുന്നത്.

Post a Comment

0 Comments