Latest News
Loading...

ടാലൻ്റ് ഹണ്ട് ഓൺ ലൈൻ ക്ലാസ്സ് അധ്യാപകനായി അഡ്വ.ഷോൺ ജോർജ്ജ്.

മേലുകാവ്:  ഇരുമാപ്രമറ്റം  എംഡി സി എം എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി ഒരുക്കുന്ന  ടാലൻ്റ് ഹണ്ട് 2021 എന്ന പ്രത്യേക പഠന പരിശീലന പരിപാടിയിലാണ് ഓൺ ലൈൻ ക്ലാസ്സ് അധ്യാപകനായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം  അഡ്വ.ഷോൺ ജോർജ്ജ് എത്തുന്നത്.

17 ന് വൈകിട്ട് 6 മണിക്ക് ടാലൻ്റ് ഹണ്ട് ക്ലാസ്സ് ആരംഭിക്കും.
 ഉദ്ഘാടകനായി എത്തുന്നതിനൊപ്പം നിയമ വ്യവസ്ഥ, നിയമപഠനം എന്നീ വിഷയങ്ങളിലാണ് അഡ്വ.ഷോൺ ജോർജ്ജ്  ക്ലാസ്സ് എടുക്കുന്നത്.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും.സി എം എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ലവ് സൺ പി.ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.

അദ്ധ്യാപകരെ കൂടാതെ കേരളത്തിലെ  വ്യത്യസ്ത മേഖലകളിലെ വിദഗ്ദർ നയിക്കുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള, വീടും പരിസരവും പാഠശാലയാക്കുന്ന  ക്ലാസുകളാണ് ടാലൻ്റ് ഹണ്ട് പരിശീലന പരിപാടിയുടെ പ്രത്യേകത.
 ക്ലാസ്സുകൾ സോഷ്യൽ മീഡിയാ വഴി പങ്കു വയ്ക്കും.

5-ാം ക്ലാസു മുതൽ 10-ാം ക്ലാസ് വരെയുളള കുട്ടികൾക്കായാണ്  ടാലൻ്റ് ഹണ്ട് - 2021 നടത്തുന്നത്.
ഈ ക്ലാസ്സുകൾ ആധാരമാക്കി , യു പി ,ഹൈസ്കൂൾ തലത്തിൽ ടാലൻ്റ്  ഹണ്ട് പരീക്ഷ നടത്തി വിജയികൾക്ക് മികച്ച സമ്മാനങ്ങൾ നല്കും.
   താല്പര്യം ഉള്ള കേരളത്തിലെ എല്ലാ കുട്ടികൾക്കും  പഠന ക്ലാസ്സ് അയച്ചു നല്കുന്നതാണ്.  
താല്പര്യം ഉള്ള കുട്ടികൾ 8281630375 ,9526006556 എന്ന നമ്പറുകളിൽ വാട്സ് ആപ്പ് വഴി ബന്ധപ്പെടുക.

Post a Comment

0 Comments