Latest News
Loading...

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഇന്ന് ജോസ് കെ.മാണി സന്ദർശിച്ചു

പാലാ: പ്രകൃതി സംഹാര താണ്ഡവമാടി വൻ നാശം വിതച്ച മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുവാൻ മീനച്ചിൽ തഹസിൽദാർ രജ്ഞിത്ത് ജോർജിൻ്റെ നേതൃത്വത്തിൽ വിവിധ വില്ലേജുകൾ സന്ദർശിച്ചു.വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെ വിവരങ്ങൾ എത്രയും വേഗം ശേഖരിച്ച് നഷ്ടം തിട്ടപ്പെടുന്നി ഉടൻ സമർപ്പിക്കുവാൻ തഹസിൽദാർ അതാത് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പാലാ നിയോജക നിയോജകമണ്ഡലത്തിലെ കരൂർ, കടനാട്, മുത്തോലി തുടങ്ങിയ പഞ്ചായത്തുകളിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് .നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഇന്ന് ജോസ് കെ.മാണി  സന്ദർശിച്ചു.
വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും അവരുടെ നാശനഷ്ടം വിലയിരുത്തി കാലതാമസം കൂടാതെ ധനസഹായം നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് റവന്യൂ അധികൃതരോട് ജോസ് കെ.മാണി ആവശ്യപ്പെട്ടു.

എൽ എസ്.ജി.ഡി എൻജിനീയർ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സാമ്പത്തിക സഹായം എത്രയും വേഗം ലഭ്യമാക്കുമെന്ന് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയ ജയ്സൺമാന്തോട്ടത്തിൻ്റെ നേത്രത്വത്തിലുള്ള വിവിധ സംഘടനാ തോക്കളോട് തഹസിൽദാർ പറഞ്ഞു. സമയബന്ധിതമായി വിവിധ കേന്ദ്രങ്ങളിൽ ഓടിഎത്തിയ റവന്യൂ ജീവനക്കാരെ അവർ അഭിനന്ദിച്ചു നഷ്ടപരിഹാര തുകയ്ക്കായി റിപ്പോർട്ട് നൽകി കഴിഞ്ഞതായി തഹസിൽദാർ അറിയിച്ചു.


Post a Comment

0 Comments