Latest News
Loading...

DYFI സ്നേഹ വണ്ടികൾ പൂഞ്ഞാർ തെക്കേക്കരയിലും

കോവിഡ് ബാധിതരുടെ എണ്ണം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒക്കെയായി യാത്രാക്ലേശം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് അകറ്റുവാൻ ഡിവൈഎഫ്ഐ പൂഞ്ഞാർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സ്നേഹ വണ്ടികൾ" ഇന്നുമുതൽ പഞ്ചായത്തിൽ ആകെ ഓടി തുടങ്ങുകയാണ്.

നിർധനരായവർക്ക് തീർത്തും സൗജന്യമായും ശേഷിയുള്ളവരുടെ കയ്യിൽ നിന്ന് അവരാൽ കഴിയുന്ന ചെറിയ സംഭാവനകൾ സ്വീകരിച്ചുമാണ് വണ്ടികൾ ഓടുന്നത്. പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. CPIM ലോക്കൽ സെക്രട്ടറി, സിജു, DYFI ബ്ലോക്ക് പ്രസിഡൻറ് മിഥുൻ ബാബു, മേഖല സെക്രട്ടറി, പ്രമോദ്, പ്രസിഡൻ്റ് അക്ഷയ് ഹരി, ബിജീഷ്, പ്രവീദ് vk, 'അനീഷ് Es, ശരത് ശശി, അരവിന്ദ്, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments