Latest News
Loading...

തലപ്പുലം പഞ്ചായത്തിൽ ഡോമിസിലിയറി കെയർ സെന്റർ ആരംഭിച്ചു

തലപ്പുലം ഗ്രാമ പഞ്ചായത്തിന്റെ ഡോമിസിലിയറി കെയർ സെന്റർ പ്ലാശ്നാൽ ഗവ.L P സ്കൂളിൽ ആരംഭിച്ചു. ഓക്സിജൻ സൗകര്യം അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ 16 കട്ടിലുകളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.
ഡിസിസി യുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അനുപമ വിശ്വനാഥ്‌ നിർവഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു.K K തലപ്പുലം P H C മെഡിക്കൽ ഓഫീസർ ശ്രീ. യശോധരൻ, ബ്ലോക്ക്‌ മെമ്പർ മാരായ ജെറ്റോ ജോസഫ്, ശ്രീകല  R, മേഴ്‌സി മാത്യു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാർ, പഞ്ചായത്ത്‌ മെമ്പർ മാർ, സെക്രെട്ടറി ഷീജ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ശ്രീ ടോമി,H I ലാലുമോൻ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments