Latest News
Loading...

പി.സി ജോർജിന് വധഭീഷണി; ആരോപണവിധേയൻ സ്റ്റേഷനിൽ ഹാജരായി


ഈരാറ്റുപേട്ടയിലിറങ്ങിയാൽ പി.സി ജോർജിനെ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് സ്‌റ്റേഷനിൽ ഹാജരായി. ഈരാറ്റുപേട്ട നടയ്ക്കൽ അറഫ നഗർ അമീൻ യൂസഫ് ആണ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമായിരുന്നു ഭീഷണി.  ഈരാറ്റുപേട്ടയിലിറങ്ങിയാൽ തല്ലിക്കൊല്ലുമെന്ന വാക്കും പ്രയോഗിചായാരുന്നു ഭീഷണി. തുടർന്ന് പി.സി. ജോർജ് പരാതി നല്കുകയായിരുന്നു. IPC 506 (1) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments