Latest News
Loading...

വി.കെ.കുമാര കൈമൾ (85) നിര്യാതനായി


പാലാ: കോൺഗ്രസ് (എസ്) സംസ്ഥാന നേതാവും പൊതു പ്രവർത്തകനുമായിരുന്ന രാമപുരം ജയാ നിവാസിൽ വി.കെ.കുമാര കൈമൾ നിര്യാതനായി  . 85 വയസ്സായിരുന്നു.

രാമപുരം സെൻറ് അഗസ്റ്റിൻ സ്ക്കൂളിലെ റിട്ട: മലയാളം  അദ്ധ്യാപകനായിരുന്നു.

കോൺഗ്രസ് (എസ്) ൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചു വരുകയായിരുന്നു. ഇപ്പോൾ പുരാവസ്തു വകുപ്പ് ഡയറക്ടർ ബോർഡംഗമായി രുന്നു.. 

"വള്ളീ ച്ചിറ കുമാർ " എന്ന പേരിൽ കഥാപ്രസംഗ രംഗത്തും ശ്രദ്ധേയനായിരുന്ന വി.കെ.കുമാരകൈമൾ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി , സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവിടങ്ങളിലും അംഗമായിരുന്നിട്ടുണ്ട്. വള്ളിച്ചിറ വാർഡിൽ നിന്നും കരൂർ പഞ്ചായത്തു മെമ്പറുമായിരുന്നു. പത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.പാലാ സഹൃദയ സമിതി, നർമ്മവേദി, സഫലം, വള്ളിച്ചിറ ഉദയാ ലൈബ്രറി തുടങ്ങിയവ ഉൾപ്പെടെ ഒരു ഡസനോളം സാംസ്ക്കാരിക - സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു കൈമൾ സാർ.

നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൈമൾ സാറിൻ്റെ ആരോഗാനില  ഇന്ന് രാവിലെ വഷളാവുകയും  8.30 ഓടെ മരണമടയുകയുമായിരുന്നു.
ഭാര്യ: രാമപുരം സ്രായിപ്പിള്ളിൽ കുടുംബാംഗം കെ.ഭവാനി ടീച്ചർ രാമപുരം  ആർ.വി.എം യു.പി. സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ്സാണ്. 

മക്കൾ: വി.കെ ജയശ്രി (റിട്ട.ജോയിൻ്റ് രജിസ്ട്രാർ സഹകരണ വകുപ്പ്.)
വി.കെ രാജീവ്: (സെക്രട്ടറി വാഴത്തോപ്പ് പഞ്ചായത്ത്. )

മരുമക്കൾ: ഗോപകുമാർ (റിട്ട. ഞ്ചിനീയർ  ദൂരദർശൻ. തിരുവനന്തപുരം)
ഗീതാകുമാരി: (ലക്ചറർ ടി.ടി.ജി.എച്ച്.സി മൂവാറ്റുപുഴ)

സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് രാമപുരത്തുള്ള വീട്ടു വളപ്പിൽ.

പരേതൻ്റെ നിര്യാണത്തിൽ തോമസ് ചാഴികാടൻ എം.പി, നിയുക്ത എം. എൽ. എ  മാണി സി കാപ്പൻ, മുൻ എം.പി. ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്   ഷൈനി സന്തോഷ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളി പ്ലാക്കൽ, പി .എം. മാത്യു തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments