Latest News
Loading...

രണ്ടാം പിണറായി സര്‍ക്കാറില്‍ 21 മന്ത്രിമാർ


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ അധികാരത്തിലെത്തുന്നത് 21 മന്ത്രിമാര്‍. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സി പി ഐ എമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. പന്ത്രണ്ട് പേര്‍ സി പി എമ്മില്‍നിന്നും നാലു പേര്‍ സി പി ഐയില്‍ നിന്നുമുള്ളവരാണ്. 

കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കും. സി പി എമ്മിനാണ് സ്പീക്കര്‍ പദവി. ഡെപ്യൂട്ടി സ്പീക്കര്‍ സി പി ഐക്ക് നല്‍കും. ഐ എന്‍ എല്ലില്‍ നിന്ന് ആഹമ്മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും. കാര്യങ്ങള്‍ ഔദ്യോഗികമായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിതെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും യോഗശേഷം പുറത്തിറങ്ങിയ അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments