കോവിഡ് പശ്ചാത്തലത്തിൽ രാത്രി ഏഴരയ്ക്ക് കടകൾ അടക്കണമെന്ന് പോലീസ് നിർദ്ദേശം. ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഏഴരയ്ക്ക് തന്നെ അടക്കണമെന്നാണ് ഉന്നത നിർദ്ദേശമെന്ന് പാലാ പോലീസ് അറിയിച്ചതായി നഗരസഭാ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു.
പോലീസിന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ലഭിച്ച വയർലെസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇത് സംബന്ധിച്ച് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് ആണ് കടകൾ അടയ്ക്കുന്ന സമയം പുന:ക്രമീകരിക്കുന്നത്.

0 Comments