കുടുംബശ്രീ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ വാരാചരണം നടത്തി.

മേലുകാവ് മറ്റം: മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ പദ്ധതി വാരാചരണം കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ നിമ്മിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജെ ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു .
യോഗത്തിൽ വാർഡ് മെമ്പർമാരായ ബിൻസി ടോമി , പ്രസന്ന സോമൻ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഷാഫിന അഷറഫ്‌ ,എഫ് എൽ സി കൗൺസിലർ രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു