തലപ്പലം പഞ്ചായത്തിലെ കിഴക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 3-ാം വാര്‍ഡിലെ കിഴക്കേമലയില്‍ നടക്കുന്ന പാറഖനനം നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോപണം. വെള്ളിയാഴ്ച പഞ്ചായത്തോഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
കിഴക്കേമലയുടെ ചുവട്ടില്‍ നിന്നും ആരംഭിച്ച പാറഖനനം ഇപ്പോള്‍ മുകളില്‍ വരെയെതതി നില്‍ക്കുകയാണ്. സമീപവാസികളുടെ സൈ്വര്യജീവിതത്തിനും വീടുകള്‍ക്കും ഇത് ഭീഷണിയാണ്. പാറപൊട്ടിക്കുന്നതിന് ഉടമസ്ഥര്‍ നേടിയ കോടതി അനുമതി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താതെയാണെന്ന് കിഴക്കേമല സംരക്ഷണസമിതി പറയുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭൂകമ്പത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശമായാണ് ഈ മേഖലയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ മറികടന്ന നടത്തുന്ന പാറഖനനെത്തിനെതിരെയാണ് നാലെ പ്രതിഷേധസമരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11ന് നടക്കുന്ന പ്രതിഷേധധര്‍ണ നദീജലസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

0 Comments