തീക്കോയി: തീക്കോയി അറുകുല പാലത്ത് വെച്ച് തീക്കോയി സാനി വേഴ്സ് ജീവനക്കാരനായ മംഗളഗിരി പാറടിയിൽ അനൂപ് ഗോപലന്റെ കയ്യിൽ നിന്നു കളഞ്ഞുപോയ മുപ്പതിനായിരംരൂപയും താക്കോൽ കൂട്ടങ്ങളും അടങ്ങുന്ന ബാഗ് അതുവഴി വന്ന ഓട്ടോ ഡ്രൈവർ പൂഞ്ഞാർ നെടുമ്പാറയിൽ ജിമ്മി ജോർജിന് ലഭിച്ചു.
അനൂപ് തൻ്റെ പിതാവായ ഗോപാലനെ യും കൊണ്ട് ആശുപത്രിയിൽ പോകുന്ന തിരക്കിനിടയിൽ ആണ് കയ്യിൽ നിന്നും പണം കളഞ്ഞു പോയത്. നഷ്ടപ്പെട്ട പണവും താക്കോൽ കൂട്ടങ്ങളും തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസിന്റെ സാന്നിധ്യത്തിൽ വെച്ച് ഉടമസ്ഥനായ പാറയടിയിൽ അനൂപിന് ഓട്ടോ ഡ്രൈവർ നെടുമ്പാറ യിൽ ജിമ്മി ജോർജ് കൈമാറി.
0 Comments