പാലാ: നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു. ധനകാര്യം ആരോഗ്യം, വിദ്യാഭ്യാസം, വികസനം, പൊതുമരാമത്ത് ,ക്ഷേമം, എന്നീ ആറ് കമ്മിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്
നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ധനകാര്യ സമിതിയുടെയും അദ്ധ്യക്ഷയാണ്.പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് എ ടേട്ട്, മായാ രാഹുൽ, സിജി ടോണി എന്നവരാണ് സമിതി അംഗങ്ങൾ.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ബൈജു കൊല്ലം പറമ്പിൽ (കേ: കോൺ.എം) തെരഞ്ഞെടുക്കപ്പെട്ടു. ബിനു പുളിക്കകണ്ടം, ഷീബ ജിയോ, ലിസ്സി കുട്ടി മാത്യു എന്നിവർ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസം, കല, കായികകാര്യം കമ്മിറ്റി ചെയർമാനായി തോമസ് പീറ്റർ (കേ.കോൺ.എം) തെരഞ്ഞെടുക്കപ്പെട്ടു. ലീന സണ്ണി, ജോസ്.ജെ.ചീരാംകുഴി ,ജിമ്മി ജോസഫ് എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്
വികസന കാര്യസമിതി ചെയർമാനായി ഷാജു.വി.തുരുത്തൻ (കേ. കോൺ.എ o) തെരഞ്ഞെടുക്കപ്പെട്ടു. സാവിയോ കാവുകാട്ട്, ആനി ബിജോയ്, സതി ശശികുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
പൊതുമരാമത്ത് സമിതി ചെയർമാനായി നീന ജോർജ് (കേ.കോൺ.എം) തെരഞ്ഞെടുക്കപ്പെട്ടു. മായാപ്രദീപ്, ആർ. .സന്ധ്യ, ലിജി ബിജു എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
ക്ഷേമകാര്യ സമിതി ചെയർമാനായി ബിന്ദു മനു (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. ബിജി ജോ ജോ ,ജോസിൻ ബിനോ, വി.സി.പ്രിൻസ് എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
വി.വി.ഭാസ്കരൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.

0 Comments