'നെറികെട്ട രാഷ്ട്രീയം കോൺഗ്രസ്സ് പാരമ്പര്യം'

കൂടെ നിൽക്കുന്നവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന പാരമ്പര്യം കോൺഗ്രസിന് മാത്രമുള്ളതാണെന്ന് കേരള കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി . 2015 ലെ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടാം വാർഡിൽ UDF സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ചത് കോൺഗ്രസ് ആ തെരഞ്ഞെടുപ്പിൽ പ്രസിണ്ടാക്കിയ വ്യക്തിയുടെ സ്വന്തം ജ്യേഷ്ഠൻ ആയിരുന്നു. 

അന്നത്തെെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ പ്രസിഡൻറ്ഷിപ്പിൽ ഉണ്ടാക്കിയ ധാരണ പാലിക്കാതിരുന്ന കെ.സി. ജെയിംസിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് മാസങ്ങൾക്ക് ശേഷം രാജിവെപ്പിച്ചത്. പഞ്ചായത്ത് വാർഡുകളിൽ ജനപക്ഷത്തിന്റെ
വോട്ട് ലഭിക്കുവാൻ ജില്ലാ പഞ്ചായത്തിൽ ജനപക്ഷ സ്ഥാനാർഥിക്ക് വോട്ടു നൽകി. 

സ്വന്തം സ്ഥാനാർഥിയുടെ 
 പരാജയത്തിന് ആക്കം കൂട്ടിയ കോൺഗ്രസ് നേരിന്റെ രാഷ്ട്രീയം പറയുന്നത് വാസവദത്തയുടെ ചാരിത്ര പ്രസംഗംപോലെയാണെന്ന് കേരള കോൺഗ്രസ് മണ്ഡലം വർക്കിംഗ് പ്രസിഡൻറ് ജോസുകുട്ടി ജോർജ് വെട്ടിക്കൽ മണ്ഡലം സെക്രട്ടറി കെ.ജെ ജോസഫ് കല്ലൂർ എന്നിവർ പറഞ്ഞു