ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിനും ജലത്തിനും വായുവിനുമായുള്ള പ്രവർത്തന സഖ്യം (വനസ്ഥലി ആവാസ് - അസ്സോസിയേഷൻ ഫോർ വാട്ടർ, എയർ & സോയിൽ) മണ്ണ് സംരക്ഷണത്തിനായുള്ള ലഖുലേഘ പ്രചരണ കാമ്പയിൻ ഡോ.എസ്.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
ഭരണങ്ങാനം മേരിഗിരി ആശുപത്രി പൊതുജനാരോഗ്യവിഭാഗം മേധാവി സിസ്റ്റർ റോസ് വൈപ്പന ആദ്യ കോപ്പി ഏറ്റുവാങ്ങി. ആധുനിക കൃഷി മണ്ണിലെ പോഷകങ്ങളെ ചൂഷണം ചെയ്യുന്നതല്ലാതെ അതിന്റെ ആരോഗ്യത്തിനായുള്ള ജൈവിക അവസ്ഥകളെ പുനർനിർമ്മിക്കുന്നില്ല എന്ന് ഡോ. എസ്.രാമചന്ദ്രൻ പറഞ്ഞു.
വേണുഗോപാൽ ആർ,എബി ഇമ്മാനുവൽ, ജോർജ് തോമസ്, ഫ്രാൻസിസ് മാത്യു, ബേബി കിടങ്ങൂർ ,ജിജി അനൂപ് എന്നിവർ പ്രസംഗിച്ചു.

0 Comments