Latest News
Loading...

ജോസ് കെ മാണിയുടെ വിജയം പര്‍വതീകരിക്കപ്പെട്ടത്. പി.സി ജോര്‍ജ്ജ് എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം വലിയ വിജയം നേടിയെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കോട്ടയം ജില്ലാ പഞ്ചായത്തില്‍   നാലിടങ്ങളില്‍ ജോസ് കെ മാണി വിഭാഗം ആളുകള്‍ പരാജയപെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്‍ഫയര്‍ പാട്ടിയിലുള്ളവര്‍ സേവന സന്നദ്ധരും മാന്യമാരുമാണ്. അവരെ അവഹേളിക്കുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ  മാധ്യമങ്ങള്‍ പര്‍വ്വതികരിച്ച് കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അത് യതാര്‍ത്ഥ വസ്തുതയതല്ലെന്നും  ജോര്‍ജ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച പ്രമുഖര്‍ പ്രധാന ഡിവിഷനുകളില്‍ പരാജയപ്പെടു. തെറ്റായ പ്രചാരണം അപമാനകരമാണ്. ദയനീയ  പരാജയമായമാണ് ജോസ് കെ മാണി വിഭാഗത്തിന് ഉണ്ടായത്. 



പി.ജെ ജോസഫ് വിഭാഗത്തിന് 290 വാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ ഗമാണിക്ക് 292 വാര്‍ഡുകളില്‍ വിജയമുണ്ടായത് വലിയ നേട്ടമായി കാണാന്‍ കഴിയുകയില്ലെന്നും  ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണിയെ കൂടെ കൂട്ടിയത് ലാഭമുണ്ടാക്കിയൊ എന്നുള്ളത് സിപിഎം ചിന്തിക്കട്ടെ എന്നും പി.സി ജോര്‍ജ് പറഞ്ഞു.

വെല്‍ഫയര്‍ പാര്‍ട്ടിയിലുള്ളവര്‍ മാന്യന്‍മാരും, സേവന തല്പരരുമാണെന്നും പി.സി ജോര്‍ജ് സൂചിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയെ അവഹേളിക്കുനത് ശരിയല്ലന്നും അ്ദദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments