പാലാ നഗരസഭയിൽ ഒരു വർഷം സി പി എമ്മിന്

എൽ ഡി എഫിനൊപ്പം പാലാ നഗരസഭാ ഭരണം പിടിച്ച കേരള കോൺഗ്രസ് നാല് വർഷവും നഗരസഭ ഭരിക്കും. വൈകിട്ട് നടന്ന യോഗത്തിൽ മൂന്നാം വർഷം സിപിഎമ്മിന് നല്കാനാണ് ധാരണയായത്. 

പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായായാവും സി. പി. എം. അധികാരത്തിൽ വരുന്നത്.  15ാം വാർഡിൽ  നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തോടെ പാർട്ടി ചിഹ്നത്തിൽ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടമാകും ചെയർമാനാകുക.

ആദ്യ 2 വർഷം ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് തന്നെയാണ് സാധ്യത. 26 അംഗ നഗരസഭയിൽ LDFന് 17 ഉം UDF ന് 8 ഉം ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. കേരള കോൺഗ്രസിലെ തന്നെ ഷാജു തുരുത്തനും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. 

യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായി പ്രൊഫ. സതീഷ് ചൊള്ളാനിയെയും വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ലിജി ബിജുവിനെയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോ​ഗം തെരഞ്ഞെടുത്തു. സ്വതന്ത്രനായി വിജയിച്ച ജിമ്മി ജോസഫും യു.ഡി.എഫിൻ്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തി.