Latest News
Loading...

സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍ മാറിയെന്ന് പരാതി.



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍ മാതൃകാ ബാലറ്റില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് മെഷീനില്‍ സെറ്റ് ചെയ്‌തെന്ന് പരാതി. 13-ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുളസി സുഗതന്റെ ക്രമം ആണ് മാറിയതായി പരാതി ഉയര്‍ന്നത്.


സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച സൈറ്റിലും മോഡല്‍ ബാലറ്റിലും രണ്ടാമതായാണ് തുളസിയുടെ പേര്. ഇതനുസരിച്ചാണ് താന്‍ വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും തുളസി പറയുന്നു. എന്നാല്‍ രാവിലെ വോട്ടിംഗ് മെഷീനില്‍ ഒന്നാമതായാണ് കണ്ടെത്തിയതെന്നാണ് ആക്ഷേപം.


എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയാറാക്കിയപ്പോള്‍ തുളസിയുടെ പേര് ഒന്നാമതായിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു. എല്ലാവര്‍ക്കും ഈ സ്‌ളിപ് ആണ് ലഭിച്ചത്. ഇതുപ്രകാരം രണ്ടാമതായി മാറിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാര്‍വതിയുടെ നോട്ടീസുകള്‍ മാറി അടിക്കുകയും ചെയ്‌തെന്ന് പാര്‍വതിയുടെ ഭര്‍ത്താവ് അമല്‍ പറഞ്ഞു.


ക്രമനമ്പര്‍ മാറിയത് സംബന്ധിച്ച് വരണാധികാരിയ്ക്ക് പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പരാതിപ്പെടുന്നു. കളക്ടര്‍ക്കും കോടതിയിലും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു. 

Post a Comment

0 Comments