കോട്ടയം ജില്ലയില്‍ 241 പുതിയ കോവിഡ് രോഗികള്‍


കോട്ടയം ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 241 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 92 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

301 പേർ രോഗമുക്തരായി. 6519 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 49375 പേര്‍ കോവിഡ് ബാധിതരായി. 42730 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13443 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -47

ചങ്ങനാശേരി -18 

കങ്ങഴ - 14

കടപ്ലാമറ്റം - 11

മീനച്ചിൽ - 8

പാറത്തോട്, കാണക്കാരി, കടുത്തുരുത്തി - 7

കുറവിലങ്ങാട് - 6

അയർക്കുന്നം, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ - 5

തലയോലപ്പറമ്പ്, ചിറക്കടവ്, പനച്ചിക്കാട്,
വാകത്താനം, ടി.വി പുരം, പായിപ്പാട്, മണർകാട്, പാലാ, വെച്ചൂർ, മരങ്ങാട്ടുപിള്ളി - 4

തൃക്കൊടിത്താനം, കിടങ്ങൂർ, ഭരണങ്ങാനം, കുറിച്ചി, പുതുപ്പള്ളി, കല്ലറ, വൈക്കം, ആർപ്പൂക്കര, വാഴപ്പള്ളി, മുത്തോലി, ഏറ്റുമാനൂർ - 3 

മുണ്ടക്കയം, കുരോപ്പട, ഈരാറ്റുപേട്ട, വാഴൂർ, വെള്ളൂർ, പളളിക്കത്തോട്, പൂഞ്ഞാർ - 2

 കരൂർ, കൊഴുവനാൽ, എലിക്കുളം, തീക്കോയി, വിജയപുരം, തലനാട്, ഞീഴൂർ, തലയാഴം, മണിമല, കൂട്ടിക്കൽ, രാമപുരം, മുളക്കുളം, കടനാട്, ഉദയനാപുരം - 1