ഈരാറ്റുപേട്ട മൂന്നിലവ് ഉലക്കപ്പാറ തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. അന്വേഷണം ആവശ്യപെട്ട് സമീപവാസി വിജിലന്‍സിന് പരാതിയും നല്‍കി. നിര്‍മ്മാണത്തിന്റെ മറവില്‍ തോട്ടില്‍ നിന്നും പാറക്കല്ലുകള്‍ പൊട്ടിച്ച് കടത്തിയതായും ആരോപണമുണ്ട്.
നരിമറ്റം ഉലക്കപ്പാറതോടിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണമാണ് വിവാദമായിരിക്കുന്നത്. സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. മഴക്കാലത്ത് കുത്തൊഴുക്കുണ്ടാകുന്ന തോടാണ് നരിമറ്റം ഉലക്കപ്പാറ. ശക്തമായ മഴയില്‍ മലയോര മേഖലകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ഇവിടെ വേണ്ടത്ര ഉറപ്പോടുകൂടിയല്ല സംരക്ഷണ ഭിഞ്ഞി നിര്‍മ്മിച്ചിരിക്കുന്നത്.
അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ അടുത്ത മലവള്ളപാച്ചിലില്‍ കെട്ടിടിയാനുള്ള സാധ്യതയും ഉണ്ട്. നിര്‍മ്മാണ വേളയില്‍ തന്നെ കെട്ടിടിഞ്ഞ് പോയതായും പരാതിക്കാര്‍ പറയുന്നു. പലയിടങ്ങളിലും കരിങ്കല്ലുകള്‍ക്ക് പകരം തോട്ടില്‍ തന്നെയുണ്ടായിരുന്ന ബലം കുറഞ്ഞ കല്ലൂപയോഗിച്ചാണ് നിര്‍മ്മണം നടത്തിയിയിരുക്കുന്നത്. തോടിന്റെ സ്വാഭാവികത നിലനിര്‍ത്തപ്പെടണമെന്ന സാമാന്യ മര്യാദയും ലംഘിക്കപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.
തോട്ടില്‍ നിന്ന് തന്നെ കല്ല് പൊട്ടിച്ച് സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും നിര്‍മ്മാണത്തിന്റെ മറവില്‍ കരിങ്കല്ല് കടത്തികൊണ്ട് പോയിയെന്നും ആരോപണമുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ നിര്‍മ്മാണം നടത്തുന്നത് മൂലം സര്‍ക്കാരിന് ലക്ഷകണക്കിന് രൂപയുടെ നഷ്ടത്തിനുമിടയാക്കും. തോട്ടിലെ നിരവധി മരങ്ങള്‍ നിര്‍മ്മാണത്തിന്റെ പേരില്‍ നശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.
0 Comments