Latest News
Loading...

കടനാട് പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി


സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടല്‍ കടനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് കാലമായതിനാല്‍ നിലവില്‍ പാഴ്‌സല്‍ സൗകര്യം മാത്രമാവും ലഭിക്കുക. 

പ്രഭാത ഭക്ഷണവും ഉച്ചയൂണും നാല് മണി ഭക്ഷണവും അടക്കം ജനകീയ ഹോട്ടലില്‍ നിന്നും ലഭിക്കും. രാവിലെ അപ്പം, ദോശ, ഇഡ്ഡലി വിഭവങ്ങളാണ് ഉണ്ടാവുക. പൊതുവിപണിയിലെ നിരക്കിലാവും പ്രഭാതഭക്ഷണം. അതേസമയം ഉച്ചയൂണിന് 20 രൂപയാണ് നിരക്ക്. കോവിഡ് പ്രതിസന്ധി മാറുംവരെ പാഴ്‌സലായി മാത്രമെ ഭക്ഷണം ലഭിക്കൂ. പാഴ്‌സലായി ഉച്ചയൂണിന് 25 രൂപ ഈടാക്കും. 



കുടുംബശ്രീയ്ക്കാണ് അടുക്കളയുടെയും ഹോട്ടലിന്റെയും നടത്തിപ്പ് ചുമതല. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം, വൈസ് പ്രസിഡന്റ് ഉഷ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബേബി ഉറുമ്പുകാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.