തമിഴ് നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ട മലയാളി സംഘം നാട്ടിലെത്തി. ആറരയോടെയാണ് വാഹനം പാലയിലെത്തിയത്. സാരമായ പരിക്കുള്ള ഏതാനും പേരൊഴികെ ബാക്കിയുള്ളവരാണ് എത്തിയത്. ഇവരെ ക്വാറെന്റെയിൻ കേന്ദ്രത്തിലേയ്ക്ക് മാറ്റും. നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചന്നാണ് വിവരം.
കോട്ടയം ഇടുക്കി ജില്ലക്കാരായ 24 പേരുടെ സംഘമാണ് ബംഗളുരുവിൽ നിന്നും കോട്ടയത്തേയ്ക്ക് വരും വഴി അപകടത്തിൽ പെട്ടത്. തോമസ് ചാഴിക്കാടൻ എം പി, ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എം എൽ എ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് അപകട ശേഷം സംഘത്തിന് വേഗം നാട്ടിലെത്താനായത്.



