മെഷീൻ പുരയിൽ നിന്നും വൻ തോതിൽ ചാരായം വാറ്റ് നടത്തുന്നതിന് സൂക്ഷിച്ച കോട കണ്ടെടുത്തു. പാലാ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവെന്റീവ് ഓഫീസർ ശ്രീ സി. കെ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അനേഷണത്തിലാണ് ഇടപ്പാടിയിൽ വിശാലമായ റബർ തോട്ടത്തിലെ മെഷീൻ പുരയിൽ വാറ്റ് നിർമിതി കണ്ടെത്തിയത്.
കൊച്ചുപുര ജോസ് വക 15 ഏക്കർ വരുന്ന പുരയിടത്തിലായിരുന്നു കോട തയാറാക്കി വച്ചിരുന്ന മെഷീൻ പുര . ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 220 ലിറ്റർ കോട കണ്ടെടുത്തു.
പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മനോജ് ടി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, സാജിദ് പി എ എന്നിവർ പങ്കെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.




