Latest News
Loading...

തലനാട് ഇല്ലിക്കുന്നിൽ സർക്കാർസ്ഥലം കൃഷിയ്ക്ക് ഉപയോഗിക്കണെന്നാവശ്യം



 തിക്കോയി തലനാട് ഇല്ലിക്കുന്നിൽ സർക്കാർ വക സ്ഥലം കർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  ഇക്കാര്യം ആവശ്യപ്പെട്ട് തിക്കോയി സ്വദേശി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മിനച്ചിൽ റിവർ വാലി പദ്ധതിയോടനുബന്ധിച് ഇല്ലിക്കുന്നിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയാണിപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്നത്.


കഴിയുന്നത്ര സ്ഥലങ്ങളിൽ കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ജൈവകർഷകനും അഭിഭാഷകനുമായ ജോർജ്കുട്ടി കടപ്ലാക്കൽ  ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. ഈ ആവശ്യവും, ഈ സ്ഥലത്ത് കൃഷി ചെയ്താൽ ഉണ്ടാകുന്ന ഗുണവും കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.


തലനാട് പഞ്ചായത്തിൽ 8 ഏക്കർ സ്ഥലമാണ് സർക്കാരിനുള്ളത്. മീനച്ചിൻ റിവർവാലി പദ്ധതിയുമായി ബന്ധപെട്ട് ക്വാർട്ടേഴ്സുകൾ നിർമ്മിക്കുന്നതിനായി ഇല്ലിക്കുന്നിൽ സ്ഥലം ഏറ്റെടുത്തത്1984 ൽ ആയിരുന്നു. തിക്കോയി എസ്റ്റേറ്റിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടത്തത്. പദ്ധതി ഉപേക്ഷിക്കപെട്ടതോടെ മൂന്നര പതിറ്റാണ്ടായി ഈ സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്.


കൃഷിക്ക് അനുയോജ്യമായ ഈ സ്ഥലം ഗ്രാമ പഞ്ചായത്തിനൊ , ഫർമേഴ്സ് ക്ലബ്കൾക്കൊ കാർഷികാവശ്യങ്ങൾക്ക് വിട്ട് നൽകണമെന്നാണാവശ്യം. പച്ചക്കറി കൃഷി നടത്തിയാൽ തന്നെ ഈ മേഖലക്ക് പച്ചക്കറി സ്വയംപര്യാപ്തമാകൻ കഴിയുമെന്നും ചൂണ്ടി കാണിക്കപെടുന്നു.


കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയുമാണ് ഇവിടുള്ളതെന്ന് പ്രദേശവാസികളും പറയുന്നു. വിസ്തൃത അളവിൽ കാട് പിടിച് കിടക്കുന്ന ഭൂമിയിൽ അനധികൃത മാലിന്യ നിക്ഷേപം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. കൊതുകകളുടെ ശല്യത്തിനൊപ്പം കാട്ട് പൊന്തകർക്കിടയിൽ ഇഴജന്തുക്കളും ഉണ്ട്. കാർഷികാവശ്യങ്ങൾക്കായി ഭൂമി പ്രയോജനപെടുത്തിയാൽ കാട് പിടിച്ച് കിടക്കുന്ന ഭൂമി കൊണ്ട് നാട്ടുകാർക്ക് ഉണ്ടാകുന്ന ശല്യവും അവസാനിക്കും.


മുൻപ് ഈ സ്ഥലം ഡംസിംഗ്  യാർഡായി ഉപയോഗിക്കാൻ നീക്കം നടന്നിരുന്നുവെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. യാതൊരു പ്രയോജനവുമില്ലാതെ വർഷങ്ങളായി വെറുതെ കിടക്കുന്ന ഭൂമി ഇനിയെങ്കിലും പ്രയോജനപ്പെടുമെന്ന പ്രതിക്ഷയിലാണ് പ്രദേശ വാസികൾ .