Latest News
Loading...

പലവ്യഞ്ജനങ്ങള്‍ സൗജന്യമായി എത്തിച്ച് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍


ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ദിവസക്കൂലിക്കാരായ പാവപ്പെട്ടവര്‍ക്ക് പലവ്യജ്ഞനകിറ്റുകളെത്തിച്ച് ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്. സ്വന്തം വാര്‍ഡായ 19-ാം ഡിവിഷനില്‍ 80-ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.


ഡിവിഷനിലെ വഞ്ചാങ്കല്‍ കോളനിയില്‍ ദിവസക്കൂലിയിലൂടെ വരുമാനം കണ്ടെത്തുന്ന നിരവധി പേരാണുള്ളത്. കൂലിജോലികള്‍ മുടങ്ങിയതോടെ പല കുടുംബങ്ങളും പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്നാണ് കിറ്റുകള്‍ നല്കാന്‍ തീരുമാനിച്ചത്.


സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് വിവിധ പലവ്യഞ്ജനസാധനങ്ങള്‍ വാങ്ങിയത്. പഞ്ചസാര, എണ്ണ തുടങ്ങി അരി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കളെല്ലാം ഉള്‍പ്പെടുത്തിയതാണ് കിറ്റ്. ശമ്പളത്തിന്റെ ഒരുവിഹിതം നടയ്ക്കലിലുള്ള സാമൂഹിക അടുക്കളയിലേയ്ക്കും നല്‍കി.


പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഭര്‍ത്താവ് നവാസും ഒപ്പമുണ്ട്.