Latest News
Loading...

ആഘോഷദിനങ്ങളില്‍ സ്‌പെഷ്യല്‍ ഭക്ഷണവുമായി കൊഴുവനാല്‍ പഞ്ചായത്ത്


കൊഴുവനാല്‍ പഞ്ചായത്തിലെ സമൂഹ അടുക്കളയില്‍ നിന്നും ഈസ്റ്റര്‍ വിഷു സ്‌പെഷ്യല്‍ ഭക്ഷണ പൊതികള്‍ വിതരണം ചെ യ്യ്തു. ഈസ്റ്റര്‍ പ്രമാണിച്ച്  ചിക്കന്‍ കറി കൂട്ടിയും വിഷു പ്രമാണിച്ച് അടപ്രഥമന്‍ അടക്കമുള്ള ഭക്ഷണ പൊതിയാണ് വിതരണം ചെയ്തത്.


പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൂഹ അടുക്കളയില്‍ നിന്നും പഞ്ചായത്തിലെ 13 വാര്‍ഡുകളിലേയ്ക്കായി നിത്യേന 130 പൊതി ഭക്ഷണമാണ് തികച്ചും സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും അഭയം വാളണ്ടിയര്‍ മാരും ചേര്‍ന്ന് തയ്യാറാക്കുന്ന ഭക്ഷണം അഭയം വാളണ്ടിയര്‍ മാരും വിവിധ യുവജന സംഘടനാ അംഗങ്ങളും ഉള്‍പ്പെടുന്ന സന്നദ്ധ സേനാ അംഗങ്ങളാണ് ഭക്ഷണ പൊതികള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.