കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗിയുടെ വീടിരിക്കുന്നതിന് അഞ്ഞൂര്‍ മീറ്റര്‍ ചുറ്റളവ് കണ്ടയ്‌നമന്റ് സോണില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ലോക് ചെയ്തു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശം ആയതുകൊണ്ടാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.
പ്രദേശത്തെ ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുത് എന്നും ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ തുറക്കരുത് എന്നും അറിയിച്ചിട്ടുണ്ട്. ആര്‍ഡിഓ, പാലാ ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി.
ആരോഗ്യ വകുപ്പിന്റെയും, അഗ്‌നി ശമന സേനയുടെയും നേതൃത്വത്തില്‍ ചുറ്റളവ് മുഴുവന്‍ അണുനശീകരണം നടത്തി. മേലുകാവിലേക്ക് പ്രവേശിക്കുന്ന ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂന്നിലവ് എന്നിവടങ്ങളിലെ വഴികള്‍ പോലീസ് പൂര്‍ണമായും അടച്ചു. ഇതുവഴി വരുന്ന വാഹനങ്ങളെ ടൗണില്‍ വരാതെ മറ്റു വഴികളിലൂടെ പോലീസ് തിരിച്ചു വിടുന്നുണ്ട്.
എന്നാല്‍ വലിയ വാഹനങ്ങള്‍ കടത്തി വിടുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങള്‍ക് ആവിശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് വോളന്റിയേഴ്‌സിന്റെ സഹായത്തൊടെ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് പഞ്ചായത്ത് മെമ്പര്‍ അനുരാഗ് അറിയിച്ചു.




