Latest News
Loading...

പോലീസ് സേനയ്ക്ക് പിന്തുണയുമായി മാണി സി കാപ്പൻ എം എൽ എ


 പോലീസ് സേനയ്ക്കു പിന്തുണയും ആശംസയുമായി മാണി സി കാപ്പൻ എം എൽ എ. കോറോണ സമൂഹ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന പോലീസിനു പിന്തുണ നൽകാൻ  പാലാ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.  പാലാ ഡി വൈ എസ് പി ഷാജിമോൻ ജോസഫ്, പാലാ സി ഐ സുരേഷ് വി എ, എസ് ഐ ഷാജി സെബാസ്റ്റൻ, ജനമൈത്രി സി ആർ ഒ ബിനോയി തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

പോലീസ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ച എം എൽ എ അക്ഷീണം പ്രവർത്തിക്കുന്ന പോലീസുകാർക്കു ആശംസകൾ നേർന്നു. പോലീസ് സേനയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മാണി സി കാപ്പൻ വാഗ്ദാനം ചെയ്തു.


പാലാ ഡി വൈ എസ് പി യുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുത്ത യോഗത്തിലും എം എൽ എത്തി സേവനങ്ങൾക്കു നന്ദി പറഞ്ഞു. പോലീസ് സേനയ്ക്ക് ആത്മവിശ്വാസം പകർന്നശേഷമാണ് എം എൽ എ മടങ്ങിയത്.