Latest News
Loading...

ത്രിതല പഞ്ചായത്തിന് ജനപക്ഷം സുസജ്ജം : പി.സി.ജോർജ്


ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് കേരള ജനപക്ഷം സജ്ജമെന്ന് പി.സി.ജോർജ് എം.എൽ.എ..കേരള ജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫെബ്രുവരി 28 - ന് മുമ്പായി പൂർത്തിയാക്കുന്നതിനും മാർച്ച് 31- നകം വാർഡ് കൺവൻഷനുകൾ നടത്തുന്നതിനും ക്യാമ്പിൽ തീരുമാനിച്ചു. 



ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിജയ സാധ്യതയുള്ള മൂന്ന് സ്ഥാനാർത്ഥികളൂടെ പട്ടിക വീതം വാർഡ് അടിസ്ഥാനത്തിൽ തയ്യാറാക്കി ഇതിൽ നിന്നും അനുയോജ്യരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും പഞ്ചായത്ത് അടിസ്ഥാനത്തിൽ രാഷ്ട്രീയ നീക്കുപോക്കുകൾ നടത്തുന്നതിനായി അഞ്ച് അംഗ സമിതികളെ ക്യാമ്പ് തിരഞ്ഞെടുത്തു.



പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് KF കുര്യൻ കളപ്പുരക്കപ്പറമ്പിൽ, അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് വടക്കൻ, അഡ്വ.ജോർജ്കുട്ടി കാക്കനാട്ട്, ജോയി സ്കറിയ, സെബി പറമുണ്ട, ലിസി സെബാസ്റ്റ്യൻ, MV വർക്കി, തോമസ് വടകര, PH ഹസീബ്, ജോസ് ഫ്രാൻസിസ്, സെബാസ്റ്റ്യൻ വിളയാനി, മനോ കുന്നത്തേട്ട്, സെബാസ്റ്റ്യൻ കുറ്റിയാനി,പ്രകാശ് കിഴക്കേത്തോട്ടം, റെജി ചാക്കോ, സണ്ണി കദളിക്കാട്ടിൽ, രാമകൃഷ്ണപിള്ള, ജോഷി മുട്ടത്ത്, സജി കുരിക്കാട്ട്, എന്നിവർ പ്രസംഗിച്ചു..