മീനച്ചില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോര്‍ പൈക സെന്‍ട്രല്‍ ജംഗ്ഷനില്‍ 27 നു രാവിലെ 9.30 നു മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടം ചെയ്യും. പ്രസിഡന്റ് കെ.എന്‍. പ്രസാദ് കൊണ്ടൂപ്പറന്പില്‍ അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് മുഖ്യപ്രഭാഷണവും ഫാ. ജോസഫ് പൂവത്തുങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തും.സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കോട്ടയം വി. പ്രസന്നകുമാര്‍ ആദ്യവില്‍പ്പനയും സഹകരണസംഘം അസി. രജിസ്ട്രാര്‍ പാലാ കെ.സി. വിജയകുമാര്‍ ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിക്കും.


