തൊടുപുഴ എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


