ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഈരാറ്റുപേട്ട എം ഇ എസ് കവല മുതൽ പനച്ചികപ്പാറ വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം. ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനിയി ളപ്പ് വെട്ടിപ്പറമ്പ് വഴിയും പനച്ചികപ്പാറയിൽ നിന്നും ഈരാറ്റുപേട്ട സൈഡിലേക്ക് പോകേണ്ട വാഹനങ്ങൾ കാവും കടവ് പെരുനിലം പുളിക്കപ്പാലം വഴിയും പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.