Latest News
Loading...

60 അടി ഉയരമുള്ള ഗോപുരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് പുതുജീവനേകി ഈരാറ്റുപേട്ട ഫയർഫോഴ്‌സ്



 മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ CSI പള്ളിയുടെ 60 അടി ഉയരമുള്ള ഗോപുരത്തിൽ പെയിന്റിങ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി അതിസാഹസികമായി സുരക്ഷിതമായി താഴെയിറക്കി. മൂലമറ്റം കാഞ്ഞാർ സ്വദേശി അമൽ ആണ് പള്ളിയുടെ മുകളിൽ അകപ്പെട്ടത്. 
ഗോപുരത്തിന്റെ ഉയരത്തിൽ അവശനിലയിൽ കഴിയുകയായിരുന്ന തൊഴിലാളിയെ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്. 


.60 അടി ഉയരത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഓരോ നിമിഷവും നിർണായകമായിരുന്നു. കൃത്യമായ ആസൂത്രണവും സാഹസികമായ ഇടപെടലും ഏകോപനവും കൈമുതലാക്കി ഫയർഫോഴ്‌സ് സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി.




.ഫയർഫോഴ്‌സ് സംഘത്തിലെ ഷിബു മുരളി, ഷാരോൺ കെ.എസ്., ശ്രീജിത്ത്, അർജുൻ കെ., അക്ഷയ് ആർ. എന്നിവരുടെ നിർണായക ഇടപെടലും കൂട്ടായ പ്രവർത്തനവും രക്ഷാപ്രവർത്തനത്തിന് കരുത്തായി.



.

Post a Comment

0 Comments