Latest News
Loading...

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു



വ്യവസായ വാണിജ്യ വകുപ്പ്, കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം, മീനിച്ച് താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പാലാ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന പരിപാടി മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 


.പരിപാടിയിൽ സംരംഭകർക്ക് വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ തങ്ങളുടെ സംരംഭക പദ്ധതികൾ അവതരിപ്പിക്കുന്നതിനും വായ്പ സാധ്യതകൾ മനസ്സിലാക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ബിജു മാത്യൂസ് അധ്യക്ഷത വഹിച്ചു. 



.യോഗത്തിൽ ഉപജില്ലാ വ്യവസായ ഓഫീസർ നിഷാ മോൾ എ വി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ, വ്യവസായ വികസന ഓഫീസർമാരായ ഇമ്മാനുവൽ ജോർജ്, സജനാ ഉമ്മർ, മായാഗോപാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വ്യവസായങ്ങളെയും വായ്പകളെയും സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.




.

Post a Comment

0 Comments