നഗരസഭയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച ജീവനക്കാർക്ക് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എൻജിനീയറിങ് വിഭാഗത്തിലെ സിയാദ്, സൂപ്രണ്ട് ലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ധനേഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
.കൗൺസിലർ ബിജു പാലൂപടവൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ബിജു മാത്യൂസ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ആകാശ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, മുൻ ചെയർമാൻമാർ, മുൻ കൗൺസിലർമാർ, മുൻ സെക്രട്ടറി ജൂഹി മരിയ ടോം, നഗരസഭ ജീവനക്കാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
.
.
.





0 Comments