Latest News
Loading...

ഒമ്പതാം തിരുകുടുംബ സംഗമം ഒക്ടോബർ 20 ന്



വിൻസൻ്റ് ഡിപോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് പാല ളാലം പഴയ പള്ളിയിൽ വച്ച് ഒക്ടോബർ മാസം ഇരുപതാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ പാലാ ഏരിയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒമ്പതാം തിരുകുടുംബ സംഗമം സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം. ജെ പരിപാടി ഉദ്ഘാടനം ചെയ്യും. 


.പാലാ രൂപതയുടെ കീഴിലുള്ള വൈദികരും സന്യസതരും പരിപാടിയിൽ പങ്കെടുക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിൻസന്റി ഡിപോൾ കമ്മറ്റി അംഗങ്ങൾ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച് നടക്കും. 



.പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550 പരം വയോജനങ്ങളുടെയും 600 പരം കുട്ടികളുടെയും ഒത്തുചേരലാണ് തിരുകുടുംബ സംഗമം. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ജിജു ആണ്ടിട്ട മുറിയിൽ, തങ്കച്ചൻ കാപ്പൻ, ജോഷി വട്ടക്കുന്നേൽ, ഐജു പൂത്തോട്ടേൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.




.



.

Post a Comment

0 Comments