Latest News
Loading...

കണ്ണുകൾ ദാനം ചെയ്ത് സോവിറ്റ് യാത്രയായി




പാലാ: പാലാ–തൊടുപുഴ ഹൈവേയിൽ കാനാട്ടുപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്ത്യാളം തെങ്ങനാൽ സോവിറ്റ് ജോസഫ് (28) മരിച്ചു. സോവിറ്റിന്റെ കണ്ണുകൾ ദാനം ചെയ്തു. മരണത്തിലും മറ്റുള്ളവർക്ക് കാഴ്ചയുടെ വെളിച്ചം പകരുന്ന കുടുംബത്തിൻ്റെ തീരുമാനം ശ്രദ്ധേയമായി.



.തിങ്കളാഴ്ച രാത്രി ഒൻപതിന് കാനാട്ടുപാറ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബൈക്കിൽ സോവിറ്റിനൊപ്പം യാത്ര ചെയ്തിരുന്ന മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.



.സോവിറ്റിന്റെ പിതാവ് ജോസുകുട്ടി, മാതാവ് തൊടുപുഴ കല്യന്താനി കറുത്തേടത്ത് ഷൈനി. സഹോദരൻ റിയാറ്റ്.

മൃതശരീരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വൈകിട്ട് 4.30ന് ആരംഭിക്കും.



.



.

Post a Comment

0 Comments