Latest News
Loading...

ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം




തീക്കോയി: സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ നിൽക്കെ, ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി. സ്കൂളിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഈ നേട്ടം ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി മാറി.




.ശാസ്ത്രോത്സവത്തിന്റെ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. കൂടാതെ സോഷ്യൽ സയൻസ് മേളയിലും സയൻസ് മേളയിലും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി വിദ്യാലയം മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.


.അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനവും കുട്ടികൾക്ക് നൽകിയ നിരന്തരമായ പ്രോത്സാഹനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചർ പറഞ്ഞു. വിജയികളായ കുട്ടികളെ സ്കൂളിൽ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.



.



.

Post a Comment

0 Comments