Latest News
Loading...

ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു



 സർക്കാരിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി പാലാ എക്സൈസ് സർക്കിൾ ഓഫീസിന്റെയും റോയൽ പൂഞ്ഞാർ ക്ലബ്‌. ന്യു സിറ്റിസൺ മെൻസ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് എന്നിവരുടെയും സംയുക്തഭിമുഖ്യത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് "മയങ്ങില്ല കേരളം ഉണരുന്ന യുവത്വം"എന്ന വിഷയത്തിൽ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ ക്ലിൻറ് അരീപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മിനർവ മോഹൻ ഉദ്ഘാടനം ചെയ്തു. 


.ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ റോജി തോമസ് മുഖ്യ പ്രഭാഷണം നടത്തി.പാലാ എക്സൈസ് സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജെക്സി ജോസഫ് വിഷയാവതരണംനടത്തി. പഞ്ചായത്ത്‌ മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ. ക്ലബ്‌ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 50 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.


.



.

Post a Comment

0 Comments