Latest News
Loading...

വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ച് PSWCS



പൂഞ്ഞാർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പൂഞ്ഞാർ സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ (PSWCS) നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പരിസരം ശുചീകരിച്ചു.



.പൊതുസ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശമുയർത്തിയാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വില്ലേജ് ഓഫീസ് പരിസരം ശുചിയാക്കുന്നതിലൂടെ ഗാന്ധിജിയുടെ ശുചിത്വ സന്ദേശം പ്രവൃത്തിയിലൂടെ അനുസ്മരിക്കാനും സൊസൈറ്റിക്ക് സാധിച്ചു.



.“Together for Care, Together for Poonjar” എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സൊസൈറ്റി, നാടിന്റെ ക്ഷേമത്തിനൊപ്പം ശുചിത്വവും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു.



.



.

Post a Comment

0 Comments