Latest News
Loading...

പിഴക് നിര്‍മല സ്‌കൂളില്‍ മോഷണശ്രമം



പിഴക് നിര്‍മല പബ്ലിക് സ്‌കൂളില്‍ ഒക്ടോബറിലെ മോഷണം തുടരുന്നു. ഞായറാഴ്ച രാത്രി സ്‌കൂളില്‍ കയറിയ മോഷ്ടാവ് ഓഫീസ് റൂമിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് സ്‌കൂളില്‍ വ്യാപകമായ മോഷണശ്രമം നടന്നത്. 


.സ്‌കൂളില്‍ ഇത് മൂന്നാംതവണയാണ് മോഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാഹനത്തിന്റെ ലിവര്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത് ലാബിലും ലൈബ്രറിയിലും ഓഫീസിലുമാണ് കയറിയത്. കുട്ടികള്‍ ശേഖരിച്ച 4500 രൂപയും അന്ന് നഷ്ടമായിരുന്നു. 5 വര്‍ഷം മുന്‍പ് 2 തവണയും സ്‌കൂള്‍ മോഷണം നടന്നിരുന്നു. 


.ഇത്തവണ നടന്നത് മോഷണം ആണോ അതോ മനപ്പൂര്‍വം സാധനസാമഗ്രികള്‍ നശിപ്പിച്ചതാണോ എന്ന് വിശദമായ അന്വേഷണം പോലീസ് അധികാരികള്‍ നടത്തണമെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം റോജന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അടുത്ത നാളുകളായി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിസാരവല്‍ക്കരിക്കുന്നത് വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. എത്രയും വേഗം പ്രതിയെ കണ്ടെത്താനും നിയമത്തിനു മുന്നില്‍ എത്തിക്കാനും അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും റോജന്‍ ജോര്‍ജജ് ആവശ്യപ്പെട്ടു.



.



.

Post a Comment

0 Comments