Latest News
Loading...

അഴിമതിക്കെതിരെ പ്രതികരിക്കാൻ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിക്കണം.



സമൂഹത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്ന അഴിമതികൾക്കെതിരെ പ്രവർത്തിക്കാൻ പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാകണമെന്ന് തച്ചങ്കരിക്കെതിരെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അലക്സാണ്ടർ കുരുവിള കരിവേലിത്തറ, ബോബി കുരുവിള കരിവേലിത്തറ എന്നിവർ പറഞ്ഞു. പാലാ പീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. 


.ടോമിൻ തച്ചങ്കരിയുമായി അവർക്കുണ്ടായ ദുരനുഭവങ്ങളെപ്പറ്റി വിശദമായി സംസാരിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതികൾ മാത്രമല്ല,അതിലും എത്രയോ മടങ്ങ് അഴിമതികൾ ബിനാമി ഇടപാടുകളിലൂടെ നടക്കുന്നു.ഇത്തരം അഴിമതികൾ പുറത്ത് കൊണ്ടുവരാനും സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു. 


.രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജോൺ ജോസഫ്,ജയിംസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സഹോദരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. വി എം അബ്ദുള്ള ഖാൻ,ടോം നെൽസൺ,ബാലകൃഷ്ണൻ വള്ളിച്ചിറ, പ്രൊഫ.ജോസഫ് അഗസ്റ്റിൻ,എൻ കെ രാജു,അഗസ്റ്റിൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.



.



.

Post a Comment

0 Comments