വിവാദങ്ങൾക്കൊടുവിൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സിപിഎം പൊതുയോഗത്തിനായി വിട്ടുനല്‍കേണ്ടതില്ലെന്ന് നഗരസഭാ തീരുമാനം. 13 പേർ എതിർപ്പുമായി എത്തിയതോടെയാണ് യോഗത്തിനായി സ്റ്റാൻഡ് നല്കേ ണ്ടതില്ലെന്ന് നഗരസഭ സെക്രട്ടറി തീരുമാനിച്ചത്. ഇന്നലെ നിലപാട് വ്യക്തമാക്കാതിരുന്ന വിമത കൗൺസിലറാ യ രജിത പ്രകാശ് കൂടി ഇന്ന് എതിർത്ത് കത്ത് നല്‍കിയതോടെയാണ് സിപിഎം മറ്റ് മാർഗങ്ങൾ തേടേണ്ടി വ ന്നിരിക്കുന്നത്.
.കേരള കോൺഗ്രസ് എമ്മും ചെയർപേഴ്സൺ മായാ രാഹുലും അപേക്ഷയെ അനുകൂലിച്ചിരുന്നു. എന്നാൽ യു ഡിഎഫും വിമതരും എതിനെ എതിർത്തതോടെ 26 അംഗ കൗൺസിലിൽ 13- 13 എന്ന നിലയിൽ അഭിപ്രായം എത്തുകയായിരുന്നു. ചെയർപേഴ്സൺ ഇറങ്ങിപ്പോകാതിരിക്കുകയും ചർച്ച നടക്കുകയും ചെയ്ിരുന്നെങ്കിൽ ചെയർപേഴ്സൺ എന്ന നിലയിൽ മായാ രാഹുലിന് കാസ്റ്റിംഗ് വോട്ട് കൂടി ചെയ്ത് തീരുമാനം പാസാക്കമായി രുന്നു. ബിനു പുളിക്കക്കണ്ടം ബഹളം വച്ചതോടെ ചെയർപേഴ്സൺ ഇറങ്ങിപ്പോയതോടെ കാസ്റ്റിംഗ് വോട്ട് അവസരവും ഇല്ലാതായി. ഒടുവിൽ നല്‍കേണ്ടതില്ലെന്ന് ഇന്ന് ഉച്ചയോടെ തീരുമാനിക്കുകയായിരുന്നു.
.കേരള കോൺഗ്രസ് പിന്തുണയോടെയാണ് വൈസ് ചെയർമാൻ ആയതെങ്കിലും ബിജു മാത്യൂസ് കൊട്ടാരമറ്റം സ്ഥാനം നൽകുന്നത് ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. തോണി തൈപ്പറമ്പിലും എതിർപ്പ് പ്രകടമാക്കുകയും കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സ്റ്റാൻഡ് വിട്ടു നൽകുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും പാടില്ലെന്നും കാട്ടി ടോണി എന്ന സെക്രട്ടറിക്ക് നൽകുകയും ചെയ്തു.
.കൊട്ടാരമറ്റത്തിന് പകരം നഗരസഭാ സ്റ്റേഡിയം നല്‍കാമെന്ന് ചെയർപേഴ്സൺ സിപിഎം നേതാക്കളെ അറിയി ച്ചെങ്കിലും പാർട്ടി നിരസിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തിയതായാണ് നേതാക്കൾ അറിയിച്ചത്. നഗരത്തിലെ ഗ്രാൻഡ് കോർട്ട് യാർഡ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാവും പ്രത്യേക പന്തൽ സജ്ജീകരിച്ച് പൊതുസമ്മേളനം നടത്തുക. എൽഡിഎഫി നൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് എമ്മിന് സിപിഎമ്മിൻ്റെ പരിപാടിയ്ക്ക് അനുകൂലമായി അപേക്ഷയിൽ തീരുമാനമെടുപ്പിക്കാൻ ആകാതെ പോയതും വരുംദിവസങ്ങളിൽ ചർച്ചയായേക്കും





0 Comments