പാലാ: മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീo യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒപ്പം പാലാ കെ.എസ്. ആർ ടി സി . ബസ് സ്റ്റേഷനും പരിസരവു൦ ശുചീകരിച്ചു. "വൃത്തിയുള്ള പരിസരം ശുദ്ധിയുള്ള നാട് " എന്ന ആശയം മുന്നോട്ട് വെച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
.പാലാ മുൻസിപ്പൽ കൗൺസിലർ ജോസിൻ ബിനോ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. എസ്. ആർ.സി. ബസ് സ്റ്റേഷൻ സൂപ്രണ്ട്മാരായ ദീപ എൻ. നായർ, സജി മോൾ പി. , കെ. എസ് ആർ. ടി. സി. കൺട്രോളിംഗ് ഓഫീസർ ജോസഫ് പി.ജി., സെർജെൻ്റ് കെ.യു. കുഞ്ഞ്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ്, അദ്ധ്യാപകരായ പീറ്റർ ജോൺ , ആദിത്യ ഷാജി, വോളൻ്റിയർ ലീഡർമാരായ ടെസ് വിൻ ജോർജ് ഷിമ്മി , അനന്തനാരായണൻ എസ്. എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
.
.
.





0 Comments